Football

പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന് നെയ്മര്‍; ആശങ്കയില്‍ ആരാധകര്‍

മോസ്‌കോ: ലോകകപ്പിലെ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ പരിശീലനത്തില്‍ നെയ്മറെത്തിയില്ല. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പുള്ള ആദ്യ പരിശീലനത്തില്‍ നിന്നാണ് നെയ്മര്‍ വിട്ടുനിന്നത്. എന്തുകൊണ്ട് നെയ്മര്‍ പരിശീലനത്തിനെത്തിയില്ല എന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്റും കൃത്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ താരം പരിക്കിന്റെ പിടിയിലായോ എന്ന ആശങ്കയിലാണ് ആരാധകര്‍.

സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ നിരവധി തവണ ടാക്ലിങിന് വിധേയനായ നെയ്മര്‍ കളിക്കളത്തില്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നു. തന്റെ സ്വതസിദ്ധമായ വേഗത്തിലും താളത്തിലും കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിലുടനീളം പരിക്ക് താരത്തെ അലട്ടിയിരുന്നു എന്ന വിലയിരുത്തലിലാണ് ഫുട്‌ബോള്‍ ലോകം.

സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് വീണ നെയ്മര്‍

സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തിന് മുമ്പ് തന്നെ നെയ്മര്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായിട്ടില്ല എന്ന കാര്യം കോച്ച് ടിറ്റെ വ്യക്തമാക്കിയിരുന്നു. ഇത് സാധൂകരിക്കുന്നതായിരുന്നു മത്സരത്തിലുടനീളമുള്ള നെയ്മറിന്റെ പ്രകടനം. ഫൗളുകള്‍ക്ക് വിധേയനാകുമ്പോഴും നെയ്മര്‍ മറ്റെന്തിനെയോ ഭയക്കുന്നതായാണ് അദ്ദേഹത്തിന്റെ ശരീരഭാഷ വ്യക്തമാക്കിയത്. ഇതോടെ ഇനിയുള്ള പരിശീലനങ്ങളിലെങ്കിലും നെയ്മര്‍ എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top