48-ാമത് ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ജന്മദിനാശംസകള് നേര്‍ന്ന മോദി അദ്ദേഹത്തിന് ആരോഗ്യത്തിനും ദീര്‍ഘായുസിനായും പ്രാര്‍ത്ഥിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് രാഹുല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. ശേഷം നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ബിജെപിയുമായി ഉണ്ടായെങ്കിലും ഇത്തരം വേളകള്‍ സന്തോഷം പങ്കിടാനുളളതാകണമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. മോദിയുടെ ആശംസ ട്വീറ്റിന്, ഇതിനോടകം നിരവധി ലൈക്കുകളും റീട്വീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.
Birthday greetings to Congress President Shri @RahulGandhi. I pray for his long and healthy life.
— Narendra Modi (@narendramodi) June 19, 2018