Kerala

ബാബു വധം ; ഒന്നാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സനീഷ് പോലീസ് പിടിയില്‍

മാഹിയിലെ സിപിഐഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ് (30) പോലീസ് പിടിയില്‍.

മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കറ്റ് ചെയ്താണ് പ്രതിയുടെ താവളം കണ്ടെത്തിയത്.എറണാകുളം ജില്ലയിലെ പിറവത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ 17 ദിവസമായി പിറവത്തെ പാലച്ചുവട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലിചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. പിറവത്ത് ബേക്കറി നടത്തുന്ന ബോര്‍മ ഉടമ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡയില്‍ എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top