തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില് എഡിജിപി സുദേഷ്കുമാറിനെതിരെ നടപടിയുണ്ടായേക്കും. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത. പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചിക്കുന്നത്.
അതേസമയം സുദേഷ് കുമാറിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നു. എഡിജിപിയുടെ ഭാര്യയും മകളും ചേര്‍ന്ന് പീഢിപ്പിച്ചതായി ആരോപിച്ച് വനിതാ ക്യാമ്പ് ഫോളോവറാണ് രംഗത്തെത്തിയത്.
വീട്ടുജോലിക്കെത്താന്‍ വൈകിയെന്നാരോപിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. കുടുംബത്തെ അപമാനിക്കുന്ന നിലയില്‍ സംസാരിച്ചു. പട്ടിയെക്കൊണ്ട് കടിപ്പിക്കുമെന്ന് എഡിജിപി ഭീഷണിപ്പെടുത്തിയതായും വനിതാ ക്യാമ്പ് ഫോളോവര്‍ വെളിപ്പെടുത്തി.