Business

വിപണിയില്‍ നേരിയ നേട്ടം

നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 22.32 നേട്ടത്തോടെ 35,622ലാണ് വ്യാപാരമവസാനിപ്പിച്ചത്.  നിഫ്റ്റി 9.65 പോയിന്റ് ഉയര്‍ന്ന് 10,817ലാണ് ക്ലോസ് ചെയ്തത്.

ടെക്‌നോളജി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നേട്ടത്തിന് കാരണമായത്.
ടിസിഎസ് ഓഹരികള്‍ 3 ശതമാനം വര്‍ധിച്ചു. കമ്പനി 16,000 കോടി മൂല്യമുള്ള 1.99 ശതമാനം ഓഹരികള്‍ തിരികെ വാങ്ങാനുള്ള തീരുമാനമാണ് വില വര്‍ധിക്കാന്‍ കാരണം.

ഡോ. റെഡ്ഡീസ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, റിയലന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികളായിരുന്നു നേട്ടത്തില്‍. നഷ്ടം നേരിട്ട ഓഹരികള്‍ യെസ് ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി.

നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 1.1 ശതമാനം വര്‍ധന രേഖപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏത് നിമിഷവും പുതിയ വ്യാപാര കരാര്‍ യുദ്ധത്തിന് തുടക്കമിടുമെന്ന റിപ്പോര്‍ട്ടുകള്‍ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസത്തില്‍ മങ്ങലേല്‍ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വിപണിയിലധികവും പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top