കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്.
കാണാതായ ഒരു കുട്ടിയെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. മറ്റ് എട്ട് പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികായാണ്. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്.
ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നുണ്ട്.
മൂന്ന് വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായും വിവരങ്ങളുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.