Kerala

സുധീരന് മറുപടിയില്ല; പരസ്യ പ്രസ്താവന അവസാനിപ്പിക്കണമെന്ന് ഹസന്‍

ദില്ലി: വിഎം സുധീരന്റെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹസന്‍ ദില്ലിയില്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചതാണെന്ന് ഹസന്‍ പറഞ്ഞു. എകെ ആന്റണി, മുകുള്‍ വാസ്നിക്ക് എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും ഹസന്‍ വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎം സുധീരന്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സീറ്റ് നഷ്ടപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനാണ് ഹസന്‍ ദില്ലിയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top