പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ കെവിന്റേത് മുങ്ങി മരണം തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐജിക്ക് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് സംഘം തെന്മലയില് കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും. കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് വിദഗ്ധാഭിപ്രായം വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
By
June 12, 2018 2:10 pm