ഗാന്ധി വധത്തിന് പുറകില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസ് നല്കിയ മാനനഷ്ടക്കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മഹാരാഷ്ട്രയിലെ ഭിവാണ്ടി കോടതിയില്‍ നേരിട്ട് എത്തിയാണ് രാഹുല്‍ നിലപാടു വ്യക്തമാക്കിയത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണു രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്എസിനു ബന്ധമുണ്ടെന്ന തരത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. ഇതിനെതിരെ പ്രാദേശിക ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കുണ്ടെയാണു ഹര്‍ജി നല്‍കിയത്.