ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കിയാല് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ആവശ്യപ്പെട്ടുളള പ്രമേയം അവതരിപ്പിക്കവെയാണ് കെജ്രിവാളിന്റെ പ്രസ്താവന.
പൂര്‍ണ സംസ്ഥാനപദവി അനുവദിച്ചാല്‍ ഡല്‍ഹിയിലെ ഓരോ വോട്ടും ബിജെപിക്ക് ഉറപ്പാക്കും. ഇല്ലെങ്കില്‍ ബിജെപിക്കാര്‍ ഡല്‍ഹി വിടാന്‍ ജനങ്ങള്‍ ബോര്‍ഡുകള്‍ വയ്ക്കുമെന്നും കേജ്രിവാള് സഭയില്‍ പറഞ്ഞു. പൂര്‍ണ സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയില്‍ ഇന്നലെ പാസാക്കിയിരുന്നു. അതേസമയം ഇതുസംബന്ധിച്ച് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.