ലോകം റഷ്യയിലെത്താന്‍ ഇനി 3 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നവമാധ്യമങ്ങളില്‍ ആവേശപ്പന്തുരുട്ടി ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം. 2 ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
പ്രമുഖ സംഗീതജ്ഞനും ഗായകനുമായ നിക്കി ജാമാണ് ലിവ് ഇറ്റ് അപ്പ് എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ഗായിക ഇറ ഇസത്രെഫിയും നിക്കിയോടൊപ്പമുണ്ട്. ഹോളിവുഡ് താരം വില്‍ സ്മിത്തും ഗാനരംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. മെസ്സിയും നെയ്മറും റൊണാള്‍ഡീഞ്ഞോയും ഗാനത്തില്‍ എത്തുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായ വീ ആര് വണും വാക്ക വാക്കയും പോലെ ലിവ് ഇറ്റ് അപ്പും കാല്‍പ്പന്ത് പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.