ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അനൂപ് മേനോന് തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് തോമസ് ഒരുക്കുന്ന ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച ‘മറയത്തൊളി കണ്ണാല്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജയചന്ദ്രന് ഈണമിട്ടിരിക്കുന്നു.
അനൂപ് മേനോന്, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.