ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ നടന് ദുല്‍ഖര്‍ സല്മാന് പുറത്തുവിട്ടിരുന്നു. അലന്‍സിയര്‍, ബൈജു, സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
മെഴുതിരി അത്താഴം ഒരുക്കി അനൂപ് മേനോന്
By
April 10, 2018 10:33 am