Latest News

അളളാഹുവിനെ പ്രീതിപ്പെടുത്താന്‍ മകളെ ബലി നല്‍കി അച്ഛന്‍

അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ നാലുവയസുകാരിയെ അച്ഛന്‍ ബലി നല്‍കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഇരുപത്തിയെട്ടുകാരനായ നവാബ് അലി ഖുറേഷി നാല് വയസുകാരിയായ മകള്‍ റിസ്വാനയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വെളുപ്പിനെ വീടിനുള്ളില്‍ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു സംഭവത്തില്‍ പൊലീസ് പിതാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

റംസാന്‍ മാസത്തില്‍ അള്ളാഹുവിന്റെ അനുഗ്രഹം കൂടുതലായി കിട്ടാനാണ് മകളെ ബലി നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അലിയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. മകളെ കാണാനില്ലെന്നറിഞ്ഞ് വെളുപ്പിന് ഭാര്യ തിരക്കി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളായുടെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടിയെ മടിയില്‍ ഇരുത്തി. പിന്നീട് ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി കുഞ്ഞിന്റെ കഴുത്തില്‍ കുത്തിയിറക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ കുട്ടിയുടെ അമ്മയാണ് മകളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകള്‍ പൂച്ചയുടെ ആക്രമണത്തില്‍ മരിച്ചതായിരിക്കാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാന്‍ ഖുറേഷി ശ്രമം നടത്തിയെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top