സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് പകരക്കാരനെ തെരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന ബിജെപി ഘടകത്തില്‍ ഭിന്നത രൂക്ഷമാകുന്നു. കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വെള്ളിയാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനമാകാതെ ചര്‍ച്ച പിരിഞ്ഞു.
തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തയ്യാറാക്കാത്തതാണ് അദ്ധ്യക്ഷ തെരഞ്ഞെപ്പ് സങ്കീര്‍ണ്ണമാക്കുന്നത്. കെ സുരേന്ദ്രന്റെ പേരാണ് വി മുരളീധരന് വിഭാഗം മുന്നോട്ട് വെച്ചത്. എം.ടി രമേശിന്റെയും, എ.എന്‍. രാധാകൃഷ്ണന്റെയും പേരുകള്‍ പി.കെ കൃഷ്ണദാസ് പക്ഷവും ഉയര്‍ത്തിയിരുന്നു. ആര്‍എസ്എസ് നിലപാടും നിര്‍ണ്ണായകമാണ്. എന്നാല്‍ ഇരു വിഭാഗവും മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആര്‍എസ്എസ് വിയോജിപ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.