എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും മത്സരിക്കാം. എല്‍ഡിഎഫിന്റെ രണ്ടു സീറ്റുകളില്‍ ഒന്നില്‍ സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്. യുഡിഎഫിന്റെ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കിയിരുന്നു. ജൂണ്‍ 21നാണ് തെരഞ്ഞെടുപ്പ്.