രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന.
സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. പാര്‍ട്ടിയിലെ പ്രമുഖര്‍ക്കൊപ്പം ഇടത് സഹയാത്രികനായ ചെറിയാന് ഫിലിപ്പിനേയും സി.പി.എം പരിഗണിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നും ഒഴിവുവന്ന മൂന്നു സീറ്റുകളില്‍ ജൂണ്‍ 21നാണ് തെരഞ്ഞെടുപ്പ്. ഒരു സീറ്റ് യു.ഡി.എഫിനാണ്. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക.