Home app

എടപ്പാള്‍ തിയേറ്റര്‍ പീഡനം ; എസ്‌ഐ അറസ്റ്റില്‍

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ എസ്‌ഐക്കെതിരേ പോക്‌സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിരുന്നില്ല. തിങ്കളാഴ്ച തീയറ്റര്‍ പീഡനവിവരം ചൈല്‍ഡ്‌ലൈനെ അറിയിച്ച തീയറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയായിരുന്നു എസ്‌ഐയുടെ അറസ്റ്റ്.

കേസില്‍ പോക്‌സോ ചുമത്തിയിരുന്ന എസ്‌ഐയെ അറസ്റ്റ് ചെയ്യാതെ വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം സര്‍ക്കാരിന് മറ്റൊരു കുരുക്കായി മാറിയതോടെ മുഖ്യമന്ത്രിയും ഡിജിപിയും വരെ തീയറ്റര്‍ ഉടമയുടെ അറസ്റ്റില്‍ അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയര്‍ത്തിയതോടെ എസ്‌ഐയുടെ അറസ്റ്റ് വേഗത്തിലാക്കുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ചങ്ങരംകുളം പോലീസ് തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തില്‍ ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top