Home app

കാവേരി കാലായുടെ കാലനാകുമോ ?

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച നടന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍.

രജനി മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നിലപാടെടുത്തിരുന്നു.

എന്നാല്‍ അതുക്കും മേലെയാണ് കന്നഡ സംഘടനാ നേതാവ് വാട്ടാല്‍ നാഗരാജിന്റെ നിലപാട്. മാപ്പ് പറഞ്ഞാലും കര്‍ണാടകയിലെ തിയേറ്ററുകളില്‍ കാലാ കളിപ്പിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു.

കര്‍ണാടകത്തില്‍ നിന്ന് കാലാ കാണാന്‍ തമിഴ്‌നാട്ടിലേക്ക് ബസ് ഏര്‍പ്പെടുത്തുമെന്നാണ് രജനി ആരാധകര്‍ ഏറ്റവുമൊടുവില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കാലയും കാവേരിയും തമ്മില്‍ എന്തിനാണ് കൂട്ടിക്കുഴക്കുന്നതെന്ന് നിഷ്പക്ഷമതികള്‍ ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top