അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയ്ക്ക് വേണ്ടി മോഹന്‍ലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച ഗാനം പുറത്തിറങ്ങി.
അഴകേ അഴകേ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ സിനിമക്ക് വേണ്ടി ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സ്റ്റീഫന്‍ ദേവസ്സിയാണ്. പി.ടി.ബിനുവിന്റേതാണ് വരികള്‍. ഇന്നലെ പുറത്തെത്തിയ വീഡിയോ ഇപ്പോള്‍ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലുണ്ട്.
നദിയ മൊയ്തു, പാര്‍വ്വതി നായര്‍ എന്നിവരാണ് നായികമാര്‍. സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈ, പൂനെ, ശ്രീലങ്ക,തായ്ലന്റ് എന്നിവിടങ്ങളിലായിരുന്നു. മൂണ്‍ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെരുന്നാള്‍ റിലീസായി 15ന് തീയേറ്ററുകളിലെത്തും.