ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരായ യുവനേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു. എംപിമാരടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
യുവ നേതാക്കളുടെ നീക്കത്തിന് സംസ്ഥാന നേതൃത്വം പരോക്ഷ പിന്തുണ നല്‍കിയെന്നാണ് പരാതി. എംപിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധം അറിയിച്ചത് .