Kerala

രാജ്യസഭയെ വൃദ്ധസദനമാക്കരുത് ; ഹൈബി ഈഡന്‍

വീണ്ടും രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കാനുള്ളനീക്കം പിജെ കുര്യന്‍ വേണ്ടെന്ന് വെക്കുമോ ?

രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന ഹൈബി ഈഡന്റെ ഒടുവിലെ പരിഹാസ ശരം കോണ്‍ഗ്രസില്‍ പുതിയ പുനര്‍ വിചിന്തനത്തിന് കളമൊരുക്കിയിട്ടുണ്ട്.

വിടി ബലറാമും ഷാഫി പറമ്പിലും ഉയര്‍ത്തി വിട്ട വിവാദം കപ്പിനും ചുണ്ടിനും ഇടയില്‍ പിജെ കുര്യന്റെ എംപി സ്ഥാനം തെറിക്കുമെന്ന് കരുതപ്പെടുന്നു.

പിജെ കുര്യന്‍

ചെറുപ്പക്കാരിങ്ങനെ പാരപണിയുകയാണെങ്കില്‍ താന്‍ മാറി നില്‍ക്കാമെന്ന് പിജെ കുര്യന്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപനം നടത്തിയെങ്കിലും മനസ്സിലിരുപ്പ് എംപി സ്ഥാനം തന്നെയാണ്.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്ന നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്ന് യുവ കോണ്‍ഗ്രസ് നേതാവ് റോജി എം ജോണ്‍ കൂടി പറഞ്ഞതോടെ എംപി വിവാദം കൊഴുക്കുകയാണ്.

കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ ഫിസിക്‌സ് പ്രൊഫസറായി ജോലി നോക്കവേ 1980ല്‍ ലോക്‌സഭാംഗമായി മാവേലിക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുര്യന്‍ സാര്‍ 38 വര്‍ഷക്കാലം ലോക്‌സഭയില്‍ അല്ലെങ്കില്‍ രാജ്യസഭയില്‍ എംപിയായി തുടര്‍ന്നു. ഇക്കാലയളവില്‍ നിക്കറിട്ട് കെഎസ്‌യുവില്‍ സമരം നടത്തി പോലീസിന്റെ തല്ലുകൊണ്ട് തളര്‍ന്ന സാധാരണ പ്രവര്‍ത്തകരില്‍ എത്ര പേര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് യുവതലമുറ ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top