Ernakulam

മൊട്ടയടിച്ച് ഹൈബി ഈഡൻ എംപിയും അന്നയും;പുതുവർഷം വേളാങ്കണ്ണിയിൽ

ചെന്നൈ: പുതുവർഷത്തിൽ മൊട്ടയടിച്ച് ഹൈബി ഈഡൻ എംപിയും ഭാര്യ അന്ന ലിൻഡ ഈഡനും. വേളാങ്കണി ഡയറീസ് എന്ന പേരിലാണ് ഹൈബിയുടെ ഭാര്യയായ അന്ന പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.


കുറെ നാളുകളായുള്ള ആഗ്രഹമായിരുന്നു വേളാങ്കണ്ണി യാത്ര എന്നും പുതുവർഷം വേളാങ്കണ്ണിയിൽ ചിലവഴിച്ചത് മനസ്സിന് ഏറെ സന്തോഷമുണ്ടാക്കുന്നുവെന്നും ഹൈബി പറഞ്ഞു.

കുടുംബസമേതം നാല് ദിവസത്തേക്കാണ് ഹൈബി വേളാങ്കണ്ണിയിലേക്ക് തിരിച്ചത്.നാളെയോടെ നാട്ടിലെത്തിയേക്കും.

ഹൈബിയുടെ മകളായ ക്‌ളാരയെ ചിത്രത്തിൽ എവിടെയും കണ്ടില്ലല്ലോ എന്ന് ചോദിച്ച് നിരവധി പേർ ചിത്രത്തിന് താഴെ സന്ദേശം ഇട്ടിട്ടുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top