പ്രമുഖ മൊബൈല്‍ സര്‍വീസ് ദാതാക്കളായ വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാറുമായി ലയിച്ച് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാവും ഇനി അറിയപ്പെടുക.
ജൂണ്‍ 26ന് കമ്പനിയുടെ അസാധാരണ പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമാകും.
നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ മുഖേന മൂലധന വിപണിയില്‍ നിന്ന് 15,000 കോടി രൂപ സമാഹരിക്കാനും തീരുമാനമായിട്ടുണ്ട്.
ഇരു കമ്പനികളുടേയും ധാരണ പ്രകാരം വോഡാഫോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബലേഷ് ശര്‍മയാണ് പുതിയ കമ്പനിയുടെ സിഇഒ. പുതിയ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് കുമാര്‍ മംഗലം ബിര്‍ള ആയിരിക്കും.
പുതിയ കമ്പനിയില്‍ വോഡാഫോണിന് 45.1 ശതമാനവും ഐഡിയയ്ക്ക് 26 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും.