Kerala

വവ്വാലുകളെ ടെന്‍ഷനടിപ്പിക്കല്ലേ, നിപാ വൈറസ് കൂടും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാമെങ്കില്‍ ഒരു കാരണവശാലും വവ്വാലുകളെ ഉപദ്രവിച്ച് ഓടിക്കരുത്. കല്ലെറിഞ്ഞും പുകയിട്ടും വവ്വാലുകളുടെ ആവാസവ്യവസ്ഥയില്‍ നിന്ന് തുരത്താന്‍ ശ്രമിക്കരുത്.

വവ്വാലുകള്‍ നിപാ വൈറസ് വാഹകരാണെങ്കില്‍ ഇവയെ ഉപദ്രവിക്കുന്നതോടെ വവ്വാലുകള്‍ കൂടുതല്‍ ഭീതിപ്പെടുകയും ഉള്ളിലുള്ള വൈറസിനെ പുറന്തള്ളുകയും ചെയ്യും. എന്നാല്‍ വൈറസ് വാഹകര്‍ എന്നു കരുതപ്പെടുന്ന വവ്വാലുകള്‍ക്ക് ഈ രോഗം വരില്ല.

ഇലക്ട്രിക് ലൈനുകളില്‍ തട്ടി മരിക്കുന്ന വവ്വാലുകള്‍ രോഗ ബാധ കൊണ്ടല്ലെന്നും മൃഗസംരക്ഷണവകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുവേ സമാധാനപ്രിയരായ വവ്വാലുകളെ ഒരു കാരണവശാലും ടെന്‍ഷനടിപ്പിക്കരുതെന്നാണ് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top