Latest News

കൈരാനയിലും ആര്‍ആര്‍ നഗറിലും ബിജെപിക്ക് വന്‍ തിരിച്ചടി; രണ്ടിടങ്ങളില്‍ മുന്നേറുന്നു

 

ദില്ലി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുകയാണ്. തുടക്കത്തില്‍ മുന്നേറ്റം നടത്തിയതിന് ശേഷമാണ് ബി.ജെ.പി അപ്രതീക്ഷിതമായി പിന്നിലായത്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശിലെ കൈരാനയിലാണ് ബിജെപിക്ക് മുഖ്യമായും വന്‍ തിരിച്ചടി നേരിടുന്നത്. മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ബീഗമാണ് വന്‍ മുന്നേറ്റം നടത്തുന്നത്. നിലവില്‍ 16,000ത്തോളം വോട്ടുകളുടെ ലീഡാണ് തബസ്സുമിനുള്ളത്. ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന് ആദ്യ ഘട്ടത്തില്‍ കിട്ടിയ മുന്‍തൂക്കം നഷ്ടമാവുകയായിരുന്നു.

ഭണ്ഡാര-ഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന എന്‍.സി.പി സ്ഥാനാര്‍ഥിയാണ് മുന്നിലുള്ളത്. ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സഖ്യത്തില്‍ മത്സരിക്കുന്ന എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലും ബിജെപി മുന്നേറുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top