ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 20 ബൂത്തുകള്‍
എണ്ണിക്കഴിഞ്ഞപ്പോള്‍ 1379 വോട്ടുകള്‍ക്ക് സജി ചെറിയാന് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് 3642 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി പി ശ്രീധരന് പിള്ള 2553 വോട്ടുകള്‍ നേടി. ആകെ 20000 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.
യുഡിഎഫിനും എല്‍ഡിഎഫിനും സമാനമായ ആധിപത്യം ഉള്ള മാന്നാര്‍ പഞ്ചായത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ മികച്ച ലീഡ് സജി ചെറിയാന് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ 440 വോട്ടുകളുടെ ലീഡ് മാത്രമാണ് എല്‍ഡിഎഫ് നേടിയിരുന്നത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിസാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര് (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.