കൊച്ചി: അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.
പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി അറിയിച്ചു.
മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരുന്നത്. അട്ടപ്പാടി സ്വദേശികളായ മരക്കാര്‍, ഷംസുദ്ദീന്, രാധാകൃഷ്ണന്, എന്നിവരുള്‍പ്പെടെ 16 പ്രതികളാണ് കേസില്‍ ഉള്‍പെട്ടിരുന്നത്. 12 പ്രതികളെ കസ്റ്റഡിയിലുമെടുത്തിരുന്നു.