കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനാണ് അനുതി. അതേസമയം സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി അടുത്തമാസം പതിനെട്ടിന് കോടതി പരിഗണിക്കും. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹര്‍ജി അടുത്ത മാസം പതിനെട്ടിന് കോടതി പരിഗണിക്കും.
നേരത്തെ നടന് ദിലീപും ദൃശ്യം കാണാന്‍ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ദൃശ്യം കണ്ട ശേഷം ഇത് കൃത്രിമമാണെന്നും പകര്‍പ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.