Latest News

തൂത്തുക്കുടിയില്‍ വീണ്ടും പൊലീസ് വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു

 

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വീണ്ടും പൊലീസിന്റെ നരനായാട്ട്. പോലീസ് ഇന്ന് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22 വയസ് മാത്രമുള്ള കാളിയപ്പന്‍ എന്ന യൂവാവാണ് മരിച്ചത്. വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതേസമയം സ്ഥലത്ത് പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.

ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് വീണ്ടും സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അതേസമയം പൊലീസ് നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top