ഇന്ധനവില വര്‍ധനയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്രോള്‍ വില 25 രൂപ കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും.
എന്നാലവര്‍ അത് ചെയ്യുന്നില്ല. 2012 -13 നെ അപേക്ഷിച്ച് ലിറ്ററിന് 15 രൂപ കേന്ദ്രത്തിന് ക്രൂഡ് ഓയില്‍ വില കുറഞ്ഞതില്‍ നിന്നു മാത്രം ലഭിക്കുന്നുണ്ട്. ഇതിനു പുറമെ 10 രൂപ അധിക നികുതിയായി കിട്ടുന്നു. ഇവ കുറച്ചാല്‍ തന്നെ 25 രൂപ കുറയും. ഇത് കേന്ദ്രം വേണ്ടെന്ന് വയ്ക്കണം. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ കുറച്ച് ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
അതേസമയം സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില.