ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കെ.എം മാണിയുടെ വീട്ടിലാണ് ഉപസമിതി യോഗം ചേര്‍ന്നത്.
വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്, മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരായിരുന്നു ഇന്നലെ മാണിയുടെ വീട്ടിലെത്തിയത്.