ഇന്ത്യന്‍ സമ്പദ്മേഖലയിലും ഓഹരിവിപണിയിലും കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് രൂപയുടെ വില താഴേക്ക്.
ഇന്നലെ മാത്രം ഡോളറുമായുള്ള വിനിമയ നിരക്കില്‍ 12 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ 16 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 68.12 എന്ന രൂപയുടെ ഏറ്റവും താഴ്ന്ന നിലയില്‍ രൂപയുടെ മൂല്യം നിലനില്‍ക്കുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതും യുഎസ് ഫെഡറല്‍ റിസേര്‍വ് പലിശ ഉയര്‍ത്തുമെന്ന് വാര്‍ത്തയും രൂപയടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ എന്ന നിലയില്‍ എത്തിയതോടെ ഇറക്കുമതി ചെലവ് 2018-19 കാലയളവില്‍ 25 മുതല്‍ 50 ബില്യന്‍ ഡോളര്‍ അധിക വര്‍ധനവാണ് ഉണ്ടാവുക. ഇക്കാലയളവില്‍ 105 ബില്യണ്‍ ഡോളറാണ് നിശ്ചയിച്ചിരുന്നത്. എന്നാലിത് 130-155 ബില്യണ്‍ ഡോളറായി വര്‍ധിക്കും. ഈ വര്‍ധിച്ച ചെലവ് രൂപയുടെ മൂല്യം വീണ്ടുമിടിയാന് വഴിതുറക്കും.