Kerala

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ പങ്കെടുക്കും.  11.15ന് ആദിശങ്കര ക്ഷേത്രം സന്ദര്‍ശിച്ച ശേഷം  വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്കു പോകും.

ക്ഷേത്ര ദര്‍ശനം നടത്തുന്നതിനൊപ്പം ശ്രീഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുനരാവിഷ്‌കരിക്കുന്ന അന്യം നിന്ന കലാരൂപമായ ‘അഷ്ടപദിയാട്ടത്തിന്റെ’അവതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണ കോളജില്‍ ഉച്ചക്ക് 12ന് ഹെലികോപ്ടറിലെത്തുന്ന ഉപരാഷ്ട്രപതി കാര്‍മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഉച്ചപൂജക്ക് നട തുറന്നയുടനെയാണ് ദര്‍ശനം.

ഈ സമയം മറ്റ് ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണം ഉണ്ടാവും. 20 മിനിറ്റ് സമയം ക്ഷേത്രത്തില്‍ ചെലവിടും. വൈകീട്ട് അഞ്ചോടെ ഗുരുവായൂരില്‍ നിന്ന് മടങ്ങുന്ന ഉപരാഷ്ട്രപതി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ നിന്ന് കോപ്ടറില്‍ നെടുമ്പാശേരിയിലേക്ക് പോകും. ഉപാരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗതത്തിനും ക്ഷേത്രദര്‍ശനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top