Latest News

കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ്

ദില്ലി: കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും പിന്നീട് നിയമവശങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

ഗവര്‍ണര്‍ നല്‍കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാമെന്ന് ബിജെപി അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. അതേസമയം വിശ്വാസവോട്ടെടുപ്പിന് തങ്ങള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

കോടതിയുടെ മേല്‍നോട്ടത്തിലാണ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് നടക്കുക. കൃത്യമായ ക്യാമറാ നിരീക്ഷണ സംവിധാനത്തോടുകൂടിയായിരിക്കണം വോട്ടെടുപ്പ് നടക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ വൈകീട്ട് നാല് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയേക്കാനാണ് സാധ്യത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top