Latest News

ബിജെപി നാളെ ഭൂരിപക്ഷം തെളിയിക്കണം; കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

ദില്ലി: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സാധ്യത. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ നല്‍കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന് കോടതി ചോദിച്ചത്. അതേസമയം ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോടതിയുടെ മേല്‍നോട്ടത്തിലാണ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് നടക്കുക. അതേസമയം വിശ്വാസവോട്ടെടുപ്പിന് തങ്ങള്‍ തയ്യാറാണെന്ന് ബിജോപിയും കോണ്‍ഗ്രസും അറിയിച്ചു. കൃത്യമായ ക്യാമറാ നിരീക്ഷണ സംവിധാനത്തോടുകൂടിയായിരിക്കണം വോട്ടെടുപ്പ് നടക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ വൈകീട്ടോടെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top