Business

റിസര്‍വ് ബാങ്ക് കര്‍ക്കശ നടപടികള്‍ നടപ്പാക്കുന്നു

റിസര്‍വ് ബാങ്കിന്റെ കര്‍ശനമായ മേള്‍നോട്ടമില്ലാത്തത് കൊണ്ടാണ് പൊതുമേഖലാ ബാങ്കുകള്‍ ഇങ്ങനെ വഴിതെറ്റുന്നതെന്ന ആരോപണം നിലനില്‍ക്കെ ആര്‍ബിഐ കര്‍ക്കശ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്ന മൂന്ന് പൊതുമേഖല ബാങ്കുകളുടെമേലാണ് ‘പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പിസിഎ) നടപടികള്‍ എടുക്കുന്നത്.

റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ നടപടിയെടുക്കുന്ന മൂന്ന് ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലെ കണക്കനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നോണ്‍ പെര്‍മോര്‍മിംഗ് അസറ്റ് ( നിഷ്‌ക്രിയ ആസ്തി ) 11.2 ശതമാനമാണ്.
കാനറ ബാങ്കിന്റേത് 7.5 ശതമാനവും യൂണിയന്‍ ബാങിന്റേത് 8.4 ശതമാനവുമാണ്.

നിഷ്‌ക്രിയ ആസ്തി 6 ശതമാനത്തിലധികമുള്ള ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ പ്രോപ്റ്റ് കറക്ടീവ് ആക്ടീവ് ആക്ഷന് വിധേയമാവേണ്ടി വരും. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ആര്‍ബിഐ ക്രിയാത്മക കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top