Business

വിപണിയില്‍ മരവിപ്പ് ; കര്‍ണാടക ഫലം കാത്തിരിക്കുന്നു

നാളത്തെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കണ്ണും നട്ടിരിപ്പാണ് നിക്ഷേപകര്‍. വിപണിയില്‍ അനിശ്ചിതത്വം നിലനിന്നതോടെ മുംബൈ വിലസൂചിക 20 പോയിന്റ് ഉയര്‍ന്ന് 35556ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിലും മാറ്റമൊന്നും പ്രകടമായില്ല. തലേ ദിവസത്തെ 10806ലാണ് മാറ്റമൊന്നുമില്ലാതെ വ്യാപാരമവസാനിപ്പിച്ചത്.

തുടക്കത്തില്‍ വ്യാപാരം മുന്നേറിയെങ്കിലും പിന്നീടിങ്ങോട്ട് വിപണിയില്‍ മാന്ദ്യമനുഭവപ്പെട്ടു.

നിഫ്റ്റിയിലെ 28 സ്റ്റോക്കുകള്‍ നെഗറ്റീവ് സോണിലാണ് വ്യാപാരമവസാനിപ്പിച്ചത്. എന്‍ടിപിസി, ബിപിസിഎല്‍, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക്, റെഡി ലബോറട്ടറീസ് എന്നീ ഓഹരികള്‍ക്ക് 1 മുതല്‍ 2 ശതമാനം വിലകുറഞ്ഞു.

ഓട്ടോ ഓഹരികള്‍ക്കും സൂചിക പ്രകാരം 0.9 ശതമാനം വിലക്കുറവാണ് അനുഭവപ്പെട്ടത്. ടാറ്റാ മോട്ടോര്‍സ്, അശോക് ലൈലാന്റ്, മഹിന്ദ്ര ഏന്റ് മഹീന്ദ്ര എന്നീ ഓഹരികള്‍ക്ക് 2 ശതമാനത്തോളം വിലകുറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച സസ്‌പെന്‍സ് നാളെ അവസാനിക്കുമെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം, വ്യാവസായിക വളര്‍ച്ചാ മുരടിപ്പ്, പണപ്പെരുപ്പ വര്‍ധന തുടങ്ങിയ വിപരീത ഘടകങ്ങള്‍ വിപണിയെ ഉലയ്ക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top