Kerala

തനിക്കെതിരായ കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍

സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ എംപി. സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും കേസിനെ കോടതിയില്‍ ശക്തമായി നേരിടുമെന്നും തരൂര്‍ പറഞ്ഞു.

സുനന്ദ മരിച്ച കേസില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരേ ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയായ സാഹചര്യത്തില്‍ തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

അതേസമയം അധികാരമുപയോഗിച്ച് കോണ്‍ഗ്‌രസ് നേതാക്കളെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top