കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഴിഞ്ഞാടുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ട് കൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് സിപിഎം ആരോപണം.
നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പശ്ചിമ ബംഗാളില്‍ കൂച്ച് ബെഹാര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.