മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന് സുരേഷാണ് പുതുച്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
വിവാഹത്തിന് തൊട്ട് മുന്‍പാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന ജെറിന് സുരേഷിന്റെ വിവാഹം മുടങ്ങി. ഇതോടെ ജെറിന്റെ ബന്ധുക്കള്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തി.
തലശ്ശേരി മാഹി എന്നിവിടങ്ങളിലായി നടന്ന ഇരട്ടക്കൊലപാതകത്തിലെ ആദ്യ അറസ്റ്റാണ് ജെറിന്റേത്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.