Kerala

ചെങ്ങന്നൂര്‍ പിന്തുണ: തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി എംപി. പാര്‍ട്ടി എല്ലാ വിഷയവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കോട്ടയത്ത് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം കേരള കോണ്ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ പാര്‍ട്ടികള്‍ എല്ലാം. ഇന്ന് നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം കൈക്കൊള്ളും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top