Football

വംശീയാധിക്ഷേപം: റഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ഫിഫയുടെ പിഴ

ജനീവ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഒരു മാസം മാത്രം ശേഷിക്കെ റഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ഫിഫയുടെ പിഴ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന റഷ്യ-ഫ്രാന്‍സ് സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ റഷ്യന്‍ കാണികള്‍ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിലാണ് ഫിഫയുടെ നടപടി. 30,000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം 20 ലക്ഷം രൂപ) ഫിഫ റഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് പിഴ ചുമത്തിയിരിക്കുന്നത്.

ഫിഫയുടെ വംശീയവിരുദ്ധ സമിതിയാണ് റഷ്യന്‍ ആരാധകര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയത്. ഫ്രാന്‍സിന്റെ പോള്‍ പൊഗ്ബ, മൂസ സിസോക്കോ എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയായിരുന്നു അധിക്ഷേപം. ഇവര്‍ക്ക് പന്ത് ലഭിക്കുേമ്പാള്‍ കുരങ്ങുകളുടെ ശബ്ദം പുറപ്പെടുവിച്ചാണ് ആരാധകര്‍ പരിഹസിച്ചത്. ലോകകപ്പില്‍ കാണികളില്‍നിന്ന് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ റഫറിക്ക് ഇടപെടാനുള്ള അധികാരമുണ്ടാവുമെന്നും ഫിഫ അറിയിച്ചു. മത്സരത്തില്‍ റഷ്യയെ ഫ്രാന്‍സ് 3-1ന് തോല്‍പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top