Kerala

കര്‍ണാടകയില്‍ 10000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് തീയതി അടുത്തിരിക്കുന്ന കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ നിന്ന് 10000 തിരിച്ചറിയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 10,000 വ്യാജ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് നിറച്ച രണ്ട് അലുമിനിയം പെട്ടികളും രണ്ട് പ്രിന്ററുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ എല്ലാം ആര്‍ ആര്‍ നഗറിലെ വോട്ടര്‍മാരുടേതാണ്.

ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍ ആര്‍ നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുനായിയാണ് ഫ്‌ളാറ്റുടമയെന്ന് ബിജെപിനേതാക്കള്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ രാഷ്ട്രീയ നാടകമാണിതെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top