എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. അടുത്ത ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു.
നേരത്തെ അറിയിച്ച പ്രകാരം നാളെയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഉള്‍പ്പടെ പൂര്‍ത്തിയായിരുന്നു.