Kerala

ഹര്‍ത്താലിനിടെ ബേക്കറി കൊള്ളയടിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരിലെ ബേക്കറി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും ഉള്ളില്‍ കടന്ന് വസ്തുക്കള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അന്‍സാര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. താനൂര്‍ സിഐയും സംഘവുമാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഹര്‍ത്താലിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കും ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാള്‍ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച മുഖ്യപ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കാഷ്മീരിലെ കഠുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരുസംഘം ആളുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസമാണ് താനൂരിലെ പ്രമുഖ ബേക്കറി കൊള്ളയടിക്കപ്പെട്ടത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top