Entertainment

മോഹന്‍ലാല്‍-പ്രിഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍; ടൈറ്റില്‍ ഡിസൈന്‍ പുറത്തുവിട്ടു

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതകൊണ്ട് തന്നെ വന്‍പ്രതീക്ഷയര്‍പ്പിച്ചാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നതും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ദീപക് ദേവിന്റേതാണ് ടൈറ്റില്‍ മ്യൂസിക്. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്.

നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top