Kerala

അന്വേഷണം ഊര്‍ജിതമാക്കി പോലീസ് ; കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം 

കൊല്ലപ്പെട്ട ബാബുവും ഷമേജും

മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയത് നാലംഗ സംഘമെന്ന് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

പ്രതിപ്പട്ടികയില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഒപി രജീഷ്, മസ്താന്‍ രാജേഷ്, സുനി, മഗ്നീഷ് എന്നിവര്‍ക്ക് ആര്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കൊലപാതകത്തിനു ശേഷം നാലു പേരും ഒളിവിലാണ്.

ഇതിന് തുടര്‍ച്ചയെന്നോണം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്ന് പോലീസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ പ്രദേശ വാസികള്‍ തന്നെയാണെന്നാണ് കരുതുന്നത്.

കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. അക്രമ സാഹചര്യം പരിഗണിച്ച് കനത്ത പോലീസ് കാവലിലാണ് ജില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top