Latest News

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം; പ്രസ്താവനയില്‍ ആപ്പിലായി യെദ്യൂരപ്പ

ബെംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന പ്രസ്താവനയില്‍ വെട്ടിലായി ബി എസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പയുടെ നിര്‍ദേശം. ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു യെദ്യൂരപ്പ. പ്രസംഗത്തിന്റെ അവസാന ഭാഗമെത്തിയപ്പോള്‍ ആവേശം കയറിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രവര്‍ത്തകരെ ഉത്സാഹികളാക്കാനാണ് ഇങ്ങനൊരു ഡയലോഗടിച്ചത്.

‘മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെങ്കില്‍, കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു’ സ്‌നേഹത്തോടെയാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞതെങ്കിലും ഒടുവില്‍ സംഗതി വിവാദമായി. തോല്‍വി ഉറപ്പിച്ചതുകൊണ്ട് തരംതാണ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇതോടെ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ശിവമോഗയിലെ റാലിയില്‍ യെദ്യൂരപ്പ വിശദീകരണം നല്‍കി. സ്‌നേഹത്തോടെ കൊണ്ടുവരലാണ് താന്‍ ഉദ്ദേശിച്ചതെന്ന്, പ്രസ്താവന വിവാദമായതോടെ യെദ്യൂരപ്പ വിശദീകരണം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top