Latest News

ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രപതി

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു.

പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്ന കാര്യം മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതി ഭവന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രോട്ടോകോള്‍ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളില്‍ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാന്‍ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് ദാനചടങ്ങില്‍ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തെ അറിയിച്ചത്.

എന്നാല്‍ ഇക്കാര്യം രഹസ്യമാക്കി വച്ച മന്ത്രാലയം അവാര്‍ഡ് ദാനചടങ്ങിന്റെ തലേന്ന് മാത്രമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഈ നടപടിയാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമായതെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വിലയിരുത്തുന്നത്. സാധാരണ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പുരസ്‌കാരദാനചടങ്ങ് രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ രാംനാഥ് കോവിന്ദിന്റെ ഓഫീസ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യാതൊരു ഗൗരവവുമില്ലാതെയാണ് ഇക്കാര്യങ്ങളെല്ലാം വാര്‍ത്താ വിതരണ മന്ത്രാലയവും മന്ത്രി സ്മൃതി ഇറാനിയും കൈകാര്യം ചെയ്തത് എന്നാണ് ഇതില്‍ നിന്നും മനസിലാക്കാനാവുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top